Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourists Stranded

Idukki

കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ ഗതാഗതനി​രോ​ധ​നം ; മ​ണി​ക്കൂ​റു​ക​ളോ​ളം സ​ഞ്ചാ​രി​ക​ള്‍ കു​ടു​ങ്ങി

മൂ​ന്നാ​ര്‍: കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം സ​ഞ്ചാ​രി​ക​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി. ക​ഴി​ഞ്ഞദി​വ​സം മൂ​ന്നാ​ര്‍ ടൗ​ണി​നടുത്ത് ബൈ​പാ​സ് ബ്രി​ഡ്ജി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി മൂ​ലം ഗ​താ​ഗ​ത​ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോടെയാണ് സ​ഞ്ചാ​രി​ക​ള്‍ വ​ഴി​യി​ൽ കു​രു​ങ്ങി​യ​ത്.

ഈ ​ഭാ​ഗ​ത്തെ സി​എ​സ്ഐ പ​ള്ളി​ക്കു സ​മീ​പ​ം വൈ​ദി​ക മ​ന്ദി​ര​ത്തി​നു മു​മ്പി​ലു​ള്ള ഭൂ​മി​യി​ൽ വി​ള്ള​ല്‍ ഉ​ണ്ടാ​യ​തോ​ടെ ക​ന​ത്ത മ​ഴ പെ​യ്താ​ല്‍ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഗ​താ​ഗ​ത​ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലെ ടൂ​റി​സ്റ്റു​ക​ളു​ടെ തി​ര​ക്കുംകൂ​ടി​യാ​യ​പ്പോ​ൾ മൂ​ന്നാ​ര്‍ ടൗ​ണ്‍ നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി. ഇ​തുവ​ഴി ആം​ബു​ല​ന്‍​സു​ക​ള്‍​ക്കുപോ​ലും ക​ട​ന്നു പോ​കു​വാ​ന്‍ വ​ലി​യ പ്ര​യാ​സം നേ​രി​ട്ടു. ഞാ​യ​റാ​ഴ്ച മൂ​ന്നാ​റി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ ആ​റു മ​ണി​ക്കൂ​റി​ല​ധി​കം കു​രു​ക്കി​ല്‍ കു​ടു​ങ്ങി. നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ദേ​വി​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

എ​ന്നാ​ല്‍, മൂ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് താ​ഴെ​യു​ള്ള ഇ​ടു​ങ്ങി​യ പാ​ല​ത്തി​ലൂ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തോ​ടെ​യാ​ണ് കുരുക്ക് രൂപപ്പെടുന്നത്. ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മേ പാ​ല​ത്തി​ലൂ​ടെ ഒ​രു സ​മ​യം ക​ട​ക്കാ​ന്‍ ക​ഴി​യൂ.

ഗ​താ​ഗ​ത​ക്കു​രു​ക്ക് പരിഹരിക്കാ​ന്‍ പോ​ലീ​സ് ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്. മൂ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പു​റ​മേ ക്യാ​മ്പി​ല്‍നി​ന്ന് എ​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ​ബ് ഡി​വി​ഷ​നി​ലെ മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. മൂ​ന്ന് ഷി​ഫ്റ്റുക​ളി​ലാ​യി രാ​ത്രി​യും പ​ക​ലും പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​രു​ക്ക് വ​ലി​യ പ്ര​ശ്‌​ന​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up